തിരുവനന്തപുരം: എം.സി റോഡിൽ കാലടിയിലെ ശ്രീ ശങ്കരാചാര്യ പാലത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ഈ പാലത്തിന് സമാന്തരമായി പുതിയ പാലവും ബൈപ്പാസും ഫ്ളൈഓവറും നിർമ്മിക്കാനുള്ള നിർദ്ദേശം നടപ്പാക്കാൻ കെ.എച്ച്.ആർ.ഐ ടീം പ്രാഥമിക പരിശോധന നടത്തി. ഇതിന്റെ വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് റോജി എം.ജോണിന്റെ സബ്മിഷന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി.