കൊച്ചി: പാണിയേലിപ്പോര് റോഡ് ആദ്യഘട്ടം പൂർത്തിയാക്കും. കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ ആദ്യ ഭാഗമായ കീഴില്ലം മുതൽ കുറുപ്പംപടി വരെയുള്ള 6.4കി.മീ ഭാഗത്ത് കുറച്ച് സ്ഥലങ്ങളിൽ മാത്രമേ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതായി വരുന്നുള്ളൂ ഇവിടെ ജനങ്ങൾ ഫ്രീ സറണ്ടറായി ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതിനാൽ ഈ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുകയും പ്രവൃത്തിയുടെ പേര് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൽദോസ് കുന്നപ്പിള്ളിയുടെ സബ് മിഷന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി നൽകി.