മലയിൻകീഴ്: രാത്രികാലങ്ങളിൽ ഹെൽമെറ്റ് ധരിച്ചെത്തുന്നയാൾ കരിപ്പൂര് ഭാഗങ്ങളിൽ ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്നു. കരിപ്പൂര്, മൂഴിനട, മഞ്ചാടി പ്രദേശങ്ങളിലാണ് ഇയാളുടെ ശല്യമെന്നാണ് പരാതി. ഹെൽമെറ്റ് ധരിച്ച് ബെഡ്റൂമുകൾക്കും കുളിമുറികൾക്കും സമീപം പതുങ്ങി നിൽക്കുന്നതാണ് ഇയാളുടെ രീതി. വീട്ടുകാർ ബഹളംവയ്‌ക്കുമ്പോഴേക്കും ഇയാൾ രക്ഷപ്പെടും.

കരിപ്പൂര് പെട്രോൾ പമ്പിന് സമീപത്തെ റോഡിലും മൂഴിനട റോഡിലുള്ള വീടുകളിലുമാണ് ഇയാളുടെ ശല്യം ഏറെയുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് മലയിൻകീഴ് പൊലീസിൽ പരാതി നൽകാനാണ് വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം.