തിരുവനന്തപുരം: പുതിയ അദ്ധ്യയയന വർഷവും ഓൺലൈൻ ക്ലാസ് ആയതിനാൽ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ആവശ്യമായ കമ്പ്യൂട്ടർ ഉപകരണങ്ങളെത്തിച്ച്സഹായിക്കും. ഇതിനായി ' ഡിജിറ്റൽ എഡ്യുക്കേഷൻ ചലഞ്ച്' എന്ന പദ്ധതിക്ക് ഇന്നലെ തുടക്കമിട്ടു. ടെക്‌നോപാർക്കിലെ കമ്പനികളിൽ ജോലി ചെയ്യുന്ന ഐ.ടി ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെ കുട്ടികൾക്ക് ടാബ്‌ലെറ്റുകൾ വാങ്ങി നൽകുമെന്ന് പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ.ആർ പറഞ്ഞു.