poice-petty

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി അഞ്ചു മാസംകൊണ്ട് പൊലീസ് ഈടാക്കിയത് 35കോടിയിലേറെ രൂപ. 82,630 പേർക്കെതിരെ കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് 500മുതൽ 5000രൂപ വരെ പിഴയീടാക്കുന്നത്. പിഴയിനത്തിൽ ഖജനാവിലെത്തിയത് 35,17,57,048 രൂപയാണ് ലഭിച്ചത്. മേയ് 14 മുതൽ 20 വരെ 1,96,31,100രൂപ പിഴയിട്ടു.