തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആറാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ./ ബി.എസ്.സി./ ബി.കോം. ഡിഗ്രി പരീക്ഷകൾക്ക് നെയ്യാ​റ്റിൻകര കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രം മാറ്റി. കോളേജ് കൊവിഡ് ഡി.സി.സി ആയി മാ​റ്റിയതിനാൽ ഇവിടെ നടത്താനിരുന്ന പരീക്ഷകൾ കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുമെന്ന് സർവകലാശാല അറിയിച്ചു.