നെടുമങ്ങാട്:നെടുവേലി വാർഡിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിയ്ക്ക് മൊബൈൽ ഫോൺ നൽകി എ.ഐ.വൈ.എഫ്‌ പ്രവർത്തകർ.നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗൗതമിനാണ് പഠനത്തിനായ് ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാതിരുന്നത്.ഹോട്ടൽ തൊഴിലാളിയായ അച്ഛന് ലോക്ക് ഡൗൺ കാരണം വരുമാനമില്ല.വൈദ്യുതി കണക്ഷനില്ലാത്ത വീട്ടിലാണ് താമസം.ഈ അവസ്ഥ ശ്രദ്ധയിൽപ്പെട്ട എ.ഐ. വൈ.എഫ് മേഖല കമ്മിറ്റി പ്രവർത്തകർ ഇടപെട്ടാണ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ സാം ഫോൺ കൈമാറി. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.ആർഉണ്ണികൃഷ്ണൻ,മണ്ഡലം പ്രസിഡന്റ് അനുജ എ. ജി,വെമ്പായം മേഖല സെക്രട്ടറി അനിജിൻ കൃഷ്ണൻ , ബൈജു,രാകേഷ് എന്നിവർ പങ്കെടുത്തു.