ബാലരാമപുരം: ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചിരിക്കുന്ന സ്നേഹസമ്മാനം കാമ്പെയിനിന്റെ ഭാഗമായി ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി സ്മാർട്ട് ഫോൺ സമ്മാനിച്ചു. തലയൽ ചിത്രാഭവനിൽ സുനിഷ്മ, ഹരികൃഷ്ണൻ ദമ്പതികളുടെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി ബദ്രീനാഥിനാണ് സ്നേഹ സമ്മാനം നൽകിയത്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സ്മാർട്ട് ഫോൺ കൈമാറി. മേഖലാ സെക്രട്ടറി ആർ.എസ്. വൈശാഖ്, സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്. സാദിഖ്അലി, നേമം ബ്ലോക്ക് കമ്മിറ്റിയംഗം മജ്ജു, ജോ.സെക്രട്ടറിമാരായ മനുമോഹൻ, പ്രകാശ്, അഡ്വ. ഷാദുലി എന്നിവർ പങ്കെടുത്തു.