ass

തിരുവനന്തപുരം: സ്വന്തമായി ഇന്റർനെ​റ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂളുകൾ ഉൾപ്പെടെയുള്ള പൊതു കേന്ദ്രങ്ങളിൽ ഡിജിറ്റൽ ക്ലാസിന് അവസരമൊരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

അദ്ധ്യാപകർക്കും കുട്ടികൾക്കും പൊതു പ്ലാ​റ്റ്‌ഫോമിൽ പ്രത്യേകം ലോഗിൻ ഐ.ഡി നൽകി ഓൺലൈൻ ക്ലാസുകൾ നടപ്പാക്കും. അദ്ധ്യാപകർ കുട്ടികളുമായി സംവദിച്ച് സൗകര്യങ്ങൾ വിലയിരുത്തും.ഓൺലൈൻ ക്ലാസുകൾ ശരിയായ രീതിയിൽ നടപ്പാക്കുന്നതിന് മുൻപ് വിദ്യാശ്രീ പദ്ധതിയിലൂടെയും മറ്റും കുട്ടികൾക്ക് ലാപ്പ്‌ടോപ് ഉൾപ്പടെയുള്ള ഉപകരണങ്ങളും, പ്രത്യേക സ്‌കീമിൽ ഇന്റർനെ​റ്റും ഒരുക്കും. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മി​റ്റി രണ്ടാഴ്ചയിലൊരിക്കൽ ക്ലാസുകളുടെ പുരോഗതി വിലയിരുത്തും.

ഹി​ന്ദു​ ​ക്ഷേ​ത്ര
ഭ​ര​ണ​ ​നി​യ​മം
പ​രി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​ബാ​റി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന്
1951​ലെ​ ​ഹി​ന്ദു​ ​റി​ലീ​ജി​യ​സ് ​ആ​ന്റ് ​ചാ​രി​റ്റ​ബി​ൾ​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ആ​ക്ട് ​പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​ടി.​ഐ.​മ​ധു​സു​ദ​ന​ന്റെ​ ​സ​ബ്മി​ഷ​ന് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​പ​രി​ശോ​ധി​ച്ചു​ ​വ​രു​ക​യാ​ണ്.
കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​മൂ​ലം​ ​ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​അ​നു​വ​ദി​ച്ച​ 20​ ​കോ​ടി​യി​ൽ​ ​നി​ന്ന് 1​ ​കോ​ടി​ ​രൂ​പ​ ​ക്ഷേ​മ​നി​ധി​യി​ലെ​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​മാ​ത്രം​ ​മാ​റ്റി​ന​ൽ​കി​യി​ട്ടു​ണ്ട്‌.​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ച് ​ശ​മ്പ​ള​ ​കു​ടി​ശ്ശി​ക​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള​ 22​ ​കോ​ടി​യി​ൽ​ ​ആ​ദ്യ​ ​ഗ​ഡു​വാ​യി​ 5.10​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത്
തൊ​ഴി​ലി​ല്ലാ​പ്പട
പെ​രു​കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​നി​ര​ക്ക് ​വ​ർ​ധി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ ​മേ​യി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ചു​ക​ളി​ൽ​ 37.71​ ​ല​ക്ഷം​ ​പേ​ർ​ ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ 2020​ ​മാ​ർ​ച്ചി​ൽ​ ​ഇ​ത് 34.24​ ​ല​ക്ഷ​മാ​യി​രു​ന്നു.​ ​മേ​യി​ലെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ 11​ ​ശ​ത​മാ​ന​മാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​നി​ര​ക്ക്.​ 2020​ ​മാ​ർ​ച്ചി​ൽ​ ​ഇ​ത് 10​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​ദേ​ശീ​യ​ ​ശ​രാ​ശ​രി​യു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​രൂ​ക്ഷ​മാ​ണ്.​ 2020​ ​ജൂ​ണി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​രാ​ജ്യ​ത്ത് ​തൊ​ഴി​ലി​ല്ലാ​യ്മ​ ​നി​ര​ക്ക് 20.8​ ​ഉം​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ത് 27.3​ ​ഉം​ ​ശ​ത​മാ​ന​മാ​ണ്.

കേ​ര​ള​ത്തി​ൽ​ 18​ ​ല​ക്ഷം​ ​നി​ര​ക്ഷ​രർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡി​ന്റെ​ ​ക​ണ​ക്കു​ ​പ്ര​കാ​രം​ ​കേ​ര​ള​ത്തി​ൽ​ 18​ ​ല​ക്ഷം​ ​നി​ര​ക്ഷ​ര​ർ​ ​ഉ​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​ഇ​തി​ൽ​ ​കൂ​ടു​ത​ലും​ ​ആ​ദി​വാ​സി,​ ​തീ​ര​ ​മേ​ഖ​ല​യി​ലു​ള്ള​താ​ണ്.​ ​നാ​ഷ​ണ​ൽ​ ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഓ​ഫീ​സി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്തെ​ ​സാ​ക്ഷ​ര​താ​ ​നി​ര​ക്ക് 93.91​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 96.2​ ​ശ​ത​മാ​ന​മാ​യി​ ​വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ​കാ​ന​ത്തി​ൽ​ ​ജ​മീ​ല,​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി,​ ​പി.​വി.​ ​ശ്രീ​നി​ജി​ൻ,​ ​എ.​ ​രാ​ജ​ ​എ​ന്നി​വ​രെ​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.