covid

തിരുവനന്തപുരം: തൈക്കാടുള്ള ശിശുക്ഷേമ സമിതിയിലെ പത്ത് കുട്ടികൾക്ക് കൊവിഡ് ബാധിച്ചു.ജീവനക്കാരിൽ ഒരാൾക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളിലും രോഗബാധ കണ്ടെത്തിയത്.നാല് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.മറ്റ് കുട്ടികളെ നിരീക്ഷണത്തിലാക്കി.ശിക്ഷക്ഷേമ സമിതി ഓഫീസ് അടച്ചു.രോഗബാധിതരായ കുട്ടികളെ തൈക്കാട് ആശുപത്രിയിലേക്കും ഐ.എം.ജിയിലെ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി.