തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ ശ്രീകാര്യം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എൻ.സി.പിയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ദേശസ്‌നേഹ പ്രതിജ്ഞ ചൊല്ലി. കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ആലുവിള രാജേന്ദ്രൻ ഉദ്ഘാടനം നി‌ർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. പുഷ്‌കരകുമാർ, അയ്യപ്പൻ, സുന്ദരേശൻ, രാജൻ നായർ, അപർണ തുടങ്ങിയവർ പങ്കെടുത്തു.