പാലോട്: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഏരിയാതല പ്രതിഷേധം യുണിയൻ ഏരിയാ സെക്രട്ടറി ടി.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. എസ്.എസ്. സജീഷ്, തുളസി, ടി. പ്രതീഷ്, സി.എ. ബിജു, സി. സഹദേവൻ എന്നിവർ സംസാരിച്ചു. വിതുര ചന്തമുക്കിൽ നസിർ, ശശിധരൻ എന്നിവർ നേതൃത്വം നൽകി. പാലോട് എ.എൻ. അൻസാരി ഉദ്ഘാടനം ചെയ്തു .ഷെനിൽ റഹിം, കബീർ എന്നിവർ നേതൃത്വം നൽകി. കലുങ്ക് ജംഗ്ഷനിൽ ഷിനുവും, തൊളിക്കോട് സമീറും, ആര്യനാട് വേലപ്പനും നേതൃത്വം നൽകി.