con

കാട്ടാക്കട: കാട്ടാക്കടയിൽ പൊലീസ് മർദ്ദനത്തിനിരയായ കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം യൂത്ത് കോൺഗ്രസ് നൽകുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ.എസ്. നുസൂർ പറഞ്ഞു. കുട്ടികളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ ശിക്ഷയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം യൂത്ത്‌ കോൺഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ. ഷാജി, കാട്ടാക്കട അസംബ്ലി പ്രസിഡന്റ്‌ ശ്യാം, ലാൽ, അരുവിക്കര അസംബ്ലി പ്രസിഡന്റ്‌ രാഹുൽ, ജില്ലാ സെക്രട്ടറി കിരൺദേവ്, എം.ആർ. ബൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.