തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കള്ള ടാക്സികൾ മൂലം നികുതി ഇനത്തിൽ കനത്ത നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.