പോത്തൻകോട്: അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി ഗ്രൂപ്പ് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. 18 പൾസ് ഓക്‌സിമീറ്ററും മാസ്കും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിലിന് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ ആർ. അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു സത്യൻ, പോത്തൻകോട് എസ്.ഐ അനൂപ്, പ്രഥമാദ്ധ്യപിക എ. ഷീജ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സി.എസ്. അജിതകുമാരി, എസ്.പി.സിയുടെ പി.ടി.എ പ്രസിഡന്റ് എം.ആർ. അനിൽകുമാർ, എസ്.പി.സി കേഡറ്റ് അഭയദേവ് തുടങ്ങിയവർ പങ്കെടുത്തു.