ass

തിരുവനന്തപുരം: അരൂർ എം.എൽ.എ ദെലീമയുടെ രണ്ടുവരി ഗാനം നിയമസഭാംഗങ്ങൾ ശരിക്കും ആസ്വദിച്ചു. ലോകം മുഴുവൻ സുഖം പകരാനായി, സ്നേഹ ദീപമേ മിഴിതുറക്കൂ എന്ന വരിയാണ് അംഗങ്ങളുടെ ആവശ്യപ്രകാരം പാടിയത്. ഇന്നലെ വോട്ട് ഓൺ അക്കൊണ്ട് ചർച്ചയ്ക്കിടയിലായിരുന്നു ഇത്. ഗൗരിയമ്മയെ സ്മരിച്ചായിരുന്നു ദെലീമയുടെ തുടക്കം. പൊതുവിദ്യാലയങ്ങളിലേക്ക് കൂട്ടികൾ കൂടുതൽ വരുന്നത് സർക്കാരിന് പൊൻതൂവലാണെന്ന പറഞ്ഞ അവർ, ലോകം മുഴുവൻ സുഖം പകരാനായാണ് എന്റെ സർക്കാർ മുന്നോട്ട് നടക്കുന്നതെന്ന് പറഞ്ഞു.