വെള്ളനാട്: പെട്രോൾ ഡീസൽ വില വർദ്ധനവിലും അധിക നികുതിയിൽ ഇളവ് വരുത്താത്ത കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന കാഷ് പേ ബേക്ക് സമരത്തിന്റെ ഭാഗമായി വെള്ളനാട് യൂത്ത് കോൺഗ്രസ് നടത്തിയ സമരം വെള്ളനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ചാങ്ങ ജോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ സാം കള്ളിക്കാട്, കെ.എസ്. മനു, ചാങ്ങ സന്തോഷ്‌, വിഷ്ണു മേലേക്കോണം, വെള്ളനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കടുവാക്കുഴി ബിജുകുമാർ, എസ്. അനിത എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്‌ ആര്യനാട് മണ്ഡലം പ്രസിഡന്റ്‌ ആദർശ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്‌ ആര്യനാട് മണ്ഡലം പ്രസിഡന്റ്‌ ഷിജികേശവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.കെ. രാഹുൽ, സനൂപ്, ഷിബിൻ, രതീഷ്, ഭരത്, വിനോയ് ശശിധരൻ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.