വെഞ്ഞാറമൂട്: ഒരു നാടിന്റെ നൊമ്പരമായിരുന്ന ധ്യാൻ എന്ന അഞ്ചുവയസുകാരന് സഹായവുമായി അലിഫ് ചാരിറ്റി വോളന്റിയർമാർ രംഗത്ത്. ചെല്ലഞ്ചി കെ.എസ്. ഭവനിൽ ശ്രീജിത്തിന്റെയും ധന്യയുടെയും മകൻ ധ്യാൻ ശരീരം മുഴുവൻ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഡിസംബർ 25ന് സാമ്പത്തിക പ്രശ്നം കാരണം ധ്യാനിന്റെ അമ്മ ധന്യ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ധന്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്രീജിത്തും ചികിത്സയിൽ കഴിയുകയാണ്. അമ്മയുടെ ശരീരത്തിൽ തീ പടരുന്നത് കണ്ട് മാതാവിനെ കെട്ടിപ്പിടിച്ച ധ്യാനും പൊള്ളലേൽക്കുകയായിരുന്നു. കഴുത്തിനു താഴോട്ടു പൂർണമായും പൊള്ളലേറ്റ ധ്യാൻ മാസങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശരീരമാസകലം പൊള്ളലേറ്റ ധ്യാൻ ദുരിത ജീവിതത്തെ കുറിച്ച് മാദ്ധ്യമങ്ങൾ വഴിയറിഞ്ഞ വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന പുതുർ അലിഫ് സാംസ്കാരിക സമിതി വൊള ന്റിയർമാരും സിബ്ര വാട്സ്ആപ് കൂട്ടായ്മയും ചേർന്നു സ്വരൂപിച്ച ഒന്നാം ഘട്ട ചികിത്സ സഹായം ബന്ധുക്കൾക്ക് കൈമാറി. അലിഫ് സാംസ്കാരിക സമിതി പ്രസിഡന്റ് ഷിഹാബുദീൻ, സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ നാസിം മുള്ളിക്കാട്, രക്ഷധികാരി വാഹിദ്, അംഗങ്ങളായ അബ്ദുൽ സലാം, സജീർ, അഷ്‌റഫ്, നൗഷാദ്, റഷീദ്, ലത്തീഫ് പങ്കെടുത്തു.