വിതുര: ബോണക്കാട് എസ്റ്റേറ്റിലെയും മറ്റു തോട്ടങ്ങളിലെയും നിർദ്ധനരായ തൊഴിലാളികൾക്കും രോഗ ബാധിതരായവർക്കും ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള യംഗ് വർക്കേഴ്സ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നിർവഹിച്ചു. യംഗ് വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.എസ്. വിമൽ കുമാർ, പ്ലാന്റേഷൻ ഫെഡറേഷൻ ജില്ലാ സെക്രട്ടറി തങ്കദുരൈ, വിതുര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനപ്പാറ അജയൻ, സുധിൻ വിതുര, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.ഇ. ഈപ്പൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.