വിതുര: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രാൾ പമ്പുകൾക്ക് മുന്നിൽ ടാക്‌സ് പേബാക്ക് സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം ഉദ്ഘാടനം ചെയ്‌തു. യൂത്ത്കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷാൻ, തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമി ഷംനാദ്, മുൻ തൊളിക്കോട് ടൗൺ വാ‌ർഡ് മെമ്പർ ഷംനാദ്, കെ.എൻ. അൻസർ, പാവക്കുളം സജീദ്, റാഷിദ് ഇരുത്തലമൂല, അഖിൽ ചെറുകൈത, അൽഅമീൻ തുരുത്തി, ഫൈസൽ, പുറൈസ് ആനപ്പെട്ടി, ഫൈസു, ഫൈസൽ, സജ്ജാദ് തൊളിക്കോട് എന്നിവർ പങ്കെടുത്തു.