
കിളിമാനൂർ:ഇന്ധന വില അനുദിനം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടന്നു.മണ്ഡലതല ഉദ്ഘാടനം കിളിമാനൂർ ഭാരത് പെട്രോളിയം ഔട്ട്‌ലെറ്റിന് മുന്നിൽ കെ.പി.സി.സി മെമ്പർ എൻ.സുദർശനനും ഇരട്ടച്ചിറ പമ്പിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.സൊണാൾജും പാപ്പാല ഇന്ത്യൻ ഓയിൽ പമ്പിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകനും സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരൻ, ഭാരവാഹികളായ വിപിന ചന്ദ്രൻ, സുനി, ഗുരു ലാൽ, ബേബി കുമാർ, രമ ഭായി, സജി, സുനിൽ ദത്ത്, സനൽ, രാജേന്ദ്രൻ നായർ,ജിത്തു,റാഫി എന്നിവർ പങ്കെടുത്തു.