പാലോട്: ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലോട് പമ്പിൽ നടന്ന ധർണയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിലേഷ് ഗോപിനാഥ്, സുജിത് ഭാസ്കരൻ, അൽജസിം, ഷമീർ, സനീഷ്, നിസാം, തുടങ്ങിയവർ നേതൃത്വം നൽകി. മുസ്ലീം ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ നിയോജക മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദ് ഉദ്ഘാടനം ചെയ്തു. എം.കെ. സലിം, കൊച്ചുവിള അൻസാരി, നസീമ ഇല്യാസ്, ഇല്യാസ് കുഞ്ഞ്, ടി.എ. വഹാബ്, നവാസ് എന്നിവർ നേതൃത്വം നൽകി.