പാലോട്: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നന്ദിയോട് പഞ്ചായത്ത് കമ്മിറ്റിയുടെ ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണ കുറുപുഴ വില്ലേജ് ഓഫീസ്, പാലോട് ഐ.ഒ.ബി എന്നിവയ്ക്കു മുന്നിൽ സംഘടിപ്പിച്ചു. കുറുപുഴ സി.ഐ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി ടി.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. ബി.എൽ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. എം.എം. റഫീഖ്, സാബു. പി എന്നിവർ സംസാരിച്ചു. പാലോട്ട് പി എസ്. പ്രഭു ഉദ്ഘാടനം ചെയ്‌തു. ടി. പ്രതീഷ് അദ്ധ്യക്ഷനായി. എസ്.എസ്. മോഹനൻ, ജി.എസ്. ഷാബി, എ. ബിജു എന്നിവർ സംസാരിച്ചു