ആര്യനാട്: കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എ.ഐ.ടി.യു.സി ആര്യനാട് മേഖലാകമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹരിസുതൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സഖാവ് ഈഞ്ചപ്പുരി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാനകമ്മിറ്റിയംഗം ഈഞ്ചപ്പുരി സന്തു, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീജ, ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ, കെ.വിജയകുമാർ, ആര്യനാട് മുരളി, എ.സുകുമാരൻ, ഐത്തി സനൽകുമാർ, വിപിൻ കൊക്കോട്ടേല, ഇരിഞ്ചൽ സോമൻ, മുല്ലൂർ ചന്ദ്രൻ, കാനക്കുഴി ഗിരീശൻ, ഹൈദ്രോസ്, ചേരപ്പള്ളി അശോകൻ,എന്നിവർ സംസാരിച്ചു.