തിരുവനന്തപുരം:കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള പ്രാണായാമ പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡയറക്ടർ ജനറൽ ബി. സന്ധ്യ നിർവഹിച്ചു.ഡയറക്ടർ (ടെക്നിക്കൽ), എം.നൗഷാദ് അദ്ധ്യക്ഷനായി. ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ ) അരുൺ അൽഫോൻസ്,റീജിയണൽ ഫയർ ഓഫീസർ, ദിലീപൻ, ജില്ല ഫയർ ഓഫീസർ എം.എസ്. സുവി എന്നിവർ സംസാരിച്ചു. 150 പേർ ക്ലാസിൽ പങ്കെടുത്തു.ജീവനക്കാരനായ സുരേന്ദ്രനാണ് ക്ലാസുകൾ നയിക്കുന്നത്.