1

ശ്രീകാര്യം: ശ്രീകാര്യം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അയിരുപ്പാറ ശാന്തിപുരം നയനത്തിൽ എ.പി. മുരളി (64)​ നിര്യാതനായി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ മുരളി സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായിരുന്നു. മൂന്നുതവണ ഭരണസമിതിയംഗവും രണ്ടുതവണ ശ്രീകാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. ശ്രീകാര്യ പഞ്ചായത്തിലെ അവസാനത്തെ പ്രസിഡന്റായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട്രി‌ഡ എക്‌സിക്യൂട്ടീവംഗം,​ കർഷക സംഘം ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഗീതാകുമാരി (അങ്കണവാടി അദ്ധ്യാപിക). മക്കൾ: നയനാമുരളി,​ അമൽമുരളി. മരുമകൻ: ശ്രീജിത്ത്. പരേതരായ അച്ഛുതൻ പി ള്ളയുടെയും പാറുകുട്ടിയുെടെയും മകനാണ്. മുരളിയുടെ നിര്യാണത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അനുശോചിച്ചു.