മുടപുരം: കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിനെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമിതമായ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങലിലെ 30 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ. രാമു ആറ്റിങ്ങൽ പോസ്റ്റ് ഓഫീസ് നടയിലും അഡ്വ. ആറ്റിങ്ങൽ ജി. സുഗുണൻ അവനവഞ്ചേരി പോസ്റ്റ് ഓഫീസ് നടയിലും ചിറയിൻകീഴ് പോസ്റ്റ് ഓഫീസ് നടയിൽ കടകത്ത് ശിശോഭനനും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.വി. കനകദാസ്, സി. പയസ്, വി. വിജയകുമാർ, കെ. രാജൻ ബാബു, ഐ.എൻ.ടി.യു.സി നേതാക്കളായ പി.ഉണ്ണികൃഷ്ണൻ, കിഴുവിലം രാധാകൃഷ്ണൻ, ബാദുഷ, മനോജ് ബി.ഇടമന, മണമ്പൂർ ഗോപകുമാർ, അഡ്വ.അജയകുമാർ, എച്ച്.എം.എസ് നേതാവ് കെ.എസ്.ബാബു, ആർ.ജറാൾഡ്, ജെ.ലോറൻസ്, കെ.അനിരുദ്ധൻ, ജി.വ്യാസൻ, പി.മണികണ്ഠൻ, ബി.സതീശൻ, ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, ബി.രാജീവ്, ചന്ദ്രബാബു, എ.അൻഫർ, ഷെഹിൻ ഷാജഹാൻ, എസ്.സാബു, കെ.തൃദീപ് കുമാർ എന്നിവർ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ പ്രതിഷേധിച്ചു.