തിരുവനന്തപുരം:കേരള സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,സോഡാ നിർമ്മാണ - വിതരണ മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌തു.പ്രസിഡന്റ് ബഷീർ ചൂരി, ജനറൽ സെക്രട്ടറി ഊക്കോട് കൃഷ്ണൻകുട്ടി, ട്രഷറർ ആർ. ശ്രീകുമാർ, വർക്കിംഗ് പ്രസിഡന്റ് പനച്ചമൂട് രാജൻ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അരുമാനൂർ ജി. മോഹനൻ, മുഹമ്മദ് ഷാം എന്നിവർ പങ്കെടുത്തു.