കഴിഞ്ഞ ദിവസം അറുപത്തിയൊന്നാം പിറന്നാളാഘോഷിച്ച തെലുങ്ക് താരം ബാലകൃഷ്ണയുടെ നായികയാകാൻ ഷംനാ കാസിം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട അഖണ്ഡ എന്ന ആക്‌ഷൻ ചിത്രത്തിലെ നായികമാരിലൊരാളാണ് ഷംനാ കാസിം. ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റൊരു നായിക പ്രയാഗ ജെയ്‌സ്‌വാളാണ്. സംഗീതം: തമൻ എസ്.