തിരുവനന്തപുരം:കഴക്കൂട്ടം മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് സ്മാർട്ട് ഫോൺ ചലഞ്ച് ആരംഭിച്ച് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.ഡിജിറ്റൽ ഉപകരണങ്ങളില്ലാതെ കുട്ടികൾക്ക് പഠനം തുടരാനാവില്ല. മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടത്ര പഠനസൗകര്യമില്ലെന്ന് എം.എൽ.എ പറഞ്ഞു. മൂന്ന് തരത്തിൽ ചലഞ്ചിൽ പങ്കെടുക്കാം. പുതിയ ഫോൺ വാങ്ങി നൽകാം.അല്ലെങ്കിൽ ഫോൺ വാങ്ങാനാവശ്യമായ പണം നൽകാം. പ്രവർത്തനക്ഷമമായ പഴയ ഫോണുകൾ സംഭാവനയായി നൽകിയും ചലഞ്ചിൽ പങ്കെടുക്കാം.ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക് ഫോൺ: 0471 2512 306, 9072340022. കഴിഞ്ഞദിവസം ആറ്റിങ്ങൽ മണ്ഡലത്തിലും സ്മാർട്ട് ഫോൺ ചലഞ്ച് ആരംഭിച്ചിരുന്നു.