കല്ലമ്പലം:ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് നാലുമുക്കിൽ മണമ്പൂർ കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.സജീവ്, ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ജെ.നഹാസ്, ഡി.സി.സി അംഗങ്ങളായ എസ്.സുരേഷ്കുമാർ,കുളമുട്ടം സലിം,മണനാക്ക് ഷിഹാബുദ്ദീൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോഫിയ സലിം,എസ്.എസ് ആരിഫ്ഖാൻ,അസീസ് വലിയവിള, സതീശൻ, രാധാകൃഷ്ണൻ, പെരുംകുളം നഹാസ് എന്നിവർ പങ്കെടുത്തു.