sai
കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ വേട്ടയാടുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മംഗലപുരം പോസ്റ്റാഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കയർഫെഡ് ചെയർമാനും സി.ഐ. റ്റി. യു.ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അഡ്വ .എൻ.സായികുമാർ ഉദ്ഘാടനം ചെയ്യുന്നു .

മുടപുരം:കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ വേട്ടയാടുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മംഗലപുരം പോസ്റ്റാഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു.കയർഫെഡ് ചെയർമാനും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു മംഗലപുരം ഏരിയാ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി നേതാവ് ടി.എസ്.ബോബൻ,ലീജോ (ഐ.എൻ.ടി.യു.സി),വിനോദ് (എച്ച്.എം.എസ്),ചന്ദ്രികാമ്മ, സുനിൽകുമാർ,സി.ഐ.ടി.യു മംഗലപുരം ഏരിയാ സെക്രട്ടറി വേങ്ങോട് മധു,അനിൽ ജോയ് തുടങ്ങിയവർ സംസാരിച്ചു.