മലയിൻകീഴ് : ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ പ്രതിക്ഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്യത്തിൽ മലയിൻകീഴ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഐ.എന.ടി.യു.സി.ജില്ലാ സെക്രട്ടറി മലയം ശ്രീകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമരത്തിന് സി.ഐ.ടി.യു.വിളപ്പിൽ ഏര്യ പ്രസിഡന്റ് വി.എസ്.ശ്രീകാന്ത്,എ.ഐ.ടി.യു.സി.മണ്ഡലം സെക്രട്ടറി ചന്ദ്രബാബു.എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി എസ്.ചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
caption ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച സമരം മലയിൻകീഴ് പോസ്റ്റാഫീസിനു മുന്നിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു