1

പൂവാർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കരുംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. പുതിയതുറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ പരണിയം ഫ്രാൻസിസ്, അഡോൾഫ് ജി. മൊറായിസ്, ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ, കരുംകുളം പഞ്ചായത്ത് അംഗങ്ങളായ പുഷ്പം സൈമൺ, ഫ്രീഡാ സൈമൺ, ധനലക്ഷ്മി, കോൺഗ്രസ് നേതാക്കളായ കരുംകുളം രവീന്ദ്രൻ, പാമ്പുകാല ജോസ്, കരുംകുളം രാജേഷ്, രാജേന്ദ്രൻ, വിൻസൺ, ക്ലീറ്റസ്, ആഡ്രൂസ്, സുരേന്ദ്രൻ, ദീപു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കരുംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതുറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സത്യഗ്രഹം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്യുന്നു.