vilavoorkal

മലയിൻകീഴ് :പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചൂഴാറ്റുകോട്ട പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് മലയം രാകേഷ് അദ്ധ്യക്ഷത വഹിച്ചു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരിപ്രിയ,സഞ്ജയ് ജഗൻ,ഷിബു,ഡി.സി.സി അംഗം ബിനുതോമസ്,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.വി.ജയചന്ദ്രൻ,മുൻ മണ്ഡലം പ്രസിഡന്റ് മധുസൂദനൻനായർ, മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാർ,മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ,ബിനു ബ്രൈറ്റ്,ഗോപാലകൃഷ്ണൻ,വിഷ്ണു നാലാംകല്ല്,സജു എന്നിവർ സംസാരിച്ചു.

caption പെട്രോൾ വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു