തിരുവനന്തപുരം: പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണയുമായി പ്രവാസി മലയാളി സംഘടന. സ്‌കൂൾ പഠനം പൂർണ്ണമായും ഓൻലൈനിലാക്കിയതോടെ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കണമെന്ന കേരള സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് യു.കെയാണ് (എം.ഒ.യു.കെ) പഠനാവശ്യത്തിനായ മൊബൈൽ ഫോണുകൾ നൽകിയത്.വഴുതക്കാട് ശാരദാ ദേവി ശിശുവിഹാർ യു.പി സ്‌കൂളിലെ 16 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.സ്‌കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി. ബി.നായർ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.കെ സന്തോഷ് സംസാരിച്ചു.