ramesan

പാനൂർ: മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ മൊകേരി ഐ.കെ.ബി. റോഡിൽ എൻ.കെ. രമേശൻ (51) നിര്യാതനായി. സംസ്ഥാന ഗണിതശാസ്ത്രം റിസോഴ്സ് അംഗം, ഹൈസ്‌കൂൾ ഗണിത പാഠപുസ്തക കമ്മിറ്റി അംഗം, പാനൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. പാനൂർ ജനമൈത്രി പൊലീസ് റിസോഴ്സ് അംഗമായിരുന്നു. കെ.പി.എസ്.ടി.എ പ്രവർത്തക സമിതി അംഗമാണ്. പരേതരായ നള്ളക്കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെയും കമലാക്ഷിയുടെയും മകനാണ്.

ഭാര്യ: ബീന (സബ് ട്രഷറി, തലശേരി). മക്കൾ: അദ്വൈത (വിദ്യാർത്ഥിനി, ലിസ കോളേജ്, താമരശേരി), അന്യർത്ഥ് (വിദ്യാർത്ഥി, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. സഹോദരങ്ങൾ: രാജേഷ് (എച്ച്.ഡി.എഫ്.സി, കണ്ണൂർ), അനില (കല്ലാച്ചി).