vaccine

തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് നൽകിയതായി ആരോഗ്യ വകുപ്പ്. ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. ഏറ്റവുമധികം വാക്‌സിൻ നൽകിയത് തിരുവനന്തപുരത്താണ്. 12,90,764 ഡോസ് വാക്‌സിനാണ് ജില്ലയിൽ നൽകിയത്.

മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ വാക്‌സിനേഷൻ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി.