തിരുവനന്തപുരം: അഞ്ച് ദിനം നീണ്ടുനിൽക്കുന്ന ദേശീയ സംഗമോത്സവത്തിന് ഭാരത് ഭവൻ നവമാദ്ധ്യമ സർഗവേദിയിൽ ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 16 വരെ ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി 7.30ന് മന്ത്രി സജി ചെറിയാൻ സംഗമോത്സവം ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെയും മൂന്നും നാലും ദിനങ്ങൾ സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി പി.പ്രസാദ് എന്നിവരുടെയും ആശംസാ സന്ദേശങ്ങളോടെയാകും അവതരണങ്ങൾ ആരംഭിക്കുക. സമാപന ദിനമായ 16ന് സാംസ്‌കാരിക കൂട്ടായ്മ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.