നെയ്യാറ്റിൻകര: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര പെട്രോൾ പമ്പിന് മുന്നിൽ നടന്ന സൂചനാസത്യഗ്രഹം കെ.പി.സി.സി സെക്രട്ടറി എസ്.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ ഉപനേതാവ് ഗ്രാമം പ്രവീൺ, കൗൺസിലർ സജു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സെന്തിൽ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കവളാകുളം രാജേഷ്, പാലക്കടവ് വേണുഗോപാലൻ നായർ, മണലുവിള ലാൽ എന്നിവർ പങ്കെടുത്തു.
caption: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര പെട്രോൾ പമ്പിന് മുന്നിൽ നടന്ന സൂചനാസത്യഗ്രഹം