നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മലയോരമേഖലകളിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അരവിന്ദ് പരിശോധന നടത്തി. മലയോരഗ്രാമങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കളക്ടർ നേരിൽക്കണ്ട് വിലയിരുത്തി. വാക്സിനേഷനെക്കുറിച്ചുള്ള ബോധവത്കരണവും കളക്ടറുടെ നേതൃത്വത്തിൽ നടന്നു. മോതിരമല, കുറ്റിയാർ, തച്ചമല എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
കന്യാകുമാരിയിൽ കൊവിഡ് ബാധിതർ 54000 കടന്നു
കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 54000 കടന്നു. ഇന്നലെ ജില്ലയിൽ പുതുതായി 372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 5699 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. 44735 പേർ ഇതുവരെ രോഗമുക്തരായി.