വർക്കല:വർക്കല ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റും സ്റ്റാഫ് കൗൺസിലും സംയുക്തമായി വർക്കല താലൂക്ക് ആശുപത്രിക്ക് വാങ്ങി നൽകിയ പി.പി.ഇ കിറ്റ്,സാനിറ്റൈസർ,മാസ്ക്, ഗ്ലൗസ് തുടങ്ങിയവ അഡ്വ.വി.ജോയി എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജുവിന് കൈമാറി.നഗരസഭ ചെയർമാൻ കെ.എം.ലാജി, കൗൺസിലർമാരായ അനു, അഡ്വ.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് എസ്.പ്രസന്നൻ,എസ്.എം.സി ചെയർമാൻ ജോഷി,എൻ.സി.സി കാരിയേറ്റർ രജിത, അശോകൻ എന്നിവർ പങ്കെടുത്തു.