വെള്ളറട: ഇദ്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ ധർണ നടത്തി. ധർണ ബ്ളോക്ക് പ്രസിഡന്റ് എസ്. വിജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക്, കെ. ദസ്തഹീർ, സാബുപണിക്കർ, കെ.ജി. മംഗളദാസ്, ദീപ്തി, സരള വിൽസന്റ്, തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് ആര്യങ്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറൂർ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് കീഴാറൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വീരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ജയകുമാർ, കെ.കെ. സതീഷ് കുമാർ, പഴിഞ്ഞിപ്പാറ പ്രദീപ്, തുടങ്ങിയവർ സംസാരിച്ചു.