vld2

വെള്ളറട: വെള്ളറട ഏരിയായിലെ സംയുക്ത ട്രേഡ് യൂണിയൻ ലക്ഷദീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. ഒറ്റശേഖരമംഗലത്ത് സി.ഐ.ടി.യു വെള്ളറട ഏരിയാ സെക്രട്ടറി ബി. കൃഷ്ണപിള്ള ധർണ ഉദ്ഘാടനം ചെയ്തു. തുടലി സദാശിവൻ, ഒറ്റശേഖരമംഗലം പുഷ്പൻ, വി.വി. വീരേന്ദ്രപ്രസാദ്, പദ്മലാൽ തുടങ്ങിയവർ സംസാരിച്ചു. വെള്ളറടയിൽ എസ്. നീലകണ്ഠൻ ധർണ ഉദ്ഘാടനം ചെയ്തു. പി.കെ. ബേബി, വി. സനാതനൻ ഷൈജു, തുടങ്ങിയവർ സംസാരിച്ചു. മണ്ഡപത്തിൻകടവിൽ ഐ. സൈനുലാബ്ദീനും കാരക്കോണത്ത് എസ്.എസ്. റോജിയും ധർണ ഉദ്ഘാടനം ചെയ്തു. ടി. വിനോദ്, രാഘവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.