solo

നെയ്യാറ്റിൻകര: കൊവിഡ് കാലത്ത് ഇന്ധനവില വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന പകൽക്കൊളള അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ സോളമൻ അലക്സ് ആവശ്യപ്പെട്ടു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ ആറാലുംമൂട് മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി. സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എസ്.കെ. അശോക് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് സെൻ ,സുഭാഷ്, ഗോപാലകൃഷ്ണൻ നായർ, കമാൽ തുടങ്ങിയവർ പങ്കെടുത്തു.