photo

നെടുമങ്ങാട്: കെ.പി.സി.സി ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ നെടുമങ്ങാട് ബ്ലോക്കിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം കച്ചേരി ജംഗ്ഷനിലെ പെട്രോൾപമ്പിന് മുൻപിൽ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണ പിള്ള നിർവഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത്, ഡി.സി.സി ഭാരവാഹികളായ കല്ലയം സുകു, നെട്ടിറച്ചിറ ജയൻ, യു.ഡി.എഫ് ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നൗഷാദ് ഖാൻ, വാണ്ട സതീഷ്, ചിറമുക്ക് റാഫി, എൻ.ഫാത്തിമ, ഹസീന ടീച്ചർ, രത്നാകരൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം റഷീദ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. കരകുളം പോസ്റ്റ് ഓഫീസ്, റിലയൻസ് പമ്പ് എന്നിവിടങ്ങളിൽ പി.എസ്. പ്രശാന്തും കാച്ചാണി, വട്ടപ്പാറ പമ്പുകൾക്ക് മുന്നിൽ കല്ലയം സുകുവും കരിപ്പൂര് പോസ്റ്റോഫീസിനു മുമ്പിൽ നെട്ടിറച്ചിറ ജയനും ധർണ ഉദ്ഘാടനം ചെയ്തു.

caption നെടുമങ്ങാട് കോൺഗ്രസ് ബ്ലോക്കുതല ധർണ അഡ്വ. കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു