തിരുവനന്തപുരം: കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഐ.ടി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ ഇന്ന് പകൽ 2ന് കേരള സർവകലാശാല സിൻഡിക്കേറ്റംഗവും യു.സി.ഇ.കെ കൺവീനറുമായ പ്രൊഫ. ജയരാജ്.ജെ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബിഷാരത്ത് ബീവി അദ്ധ്യക്ഷയാവും.