തിരുവനന്തപുരം: പെട്രോൾ ഡീസൽ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ധന വില വർദ്ധനയ്ക്കെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്‌ത പ്രതിഷേധ പരിപാടികളുടെ ഭാഗമായി പാളയം ബേക്കറി ജംഗ്ഷനിലെ പെട്രോൾ പമ്പിനുമുമ്പിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായി. വി.എസ്. ശിവകുമാർ, പാളയം ഉദയകുമാർ, ആർ.ഹരികുമാർ, കെ.വി. അഭിലാഷ്, വലിയശാല പരമേശ്വരൻ നായർ, ആർ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
വെള്ളയമ്പലം സിവിൽ സപ്ലൈസ് പെട്രോൾ പമ്പിനു മുമ്പിൽ രമേശ് ചെന്നിത്തല, പേരൂർക്കടയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, വഴുതക്കാട് എം.എം. ഹസൻ, തിരുമലയിൽ കെ. മുരളീധരൻ എം.പി, ആലംകോട് അടൂർ പ്രകാശ് എം.പി, മറ്റിടങ്ങളിൽ കെ.പി.സി.സി നേതാക്കളായ ടി. ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, തമ്പാനൂർ രവി, പാലോട് രവി, മണക്കാട് സുരേഷ്, കെ. മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, കെ.എസ്. ശബരീനാഥൻ, പി.കെ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.