കാട്ടാക്കട:കൊവിഡിൽ വിദ്യാഭ്യാസം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് മിത്രാനികേതൻ. സൗജന്യമായ ഈ വിദ്യാഭ്യാസ പദ്ധതിയിൽ കുട്ടികൾക്ക് പ്രവേശനം നേടാമെന്നും ഓൺലൈൻ ക്ലാസുകൾ കാണാമെന്നും ഡയറക്ടർ സേതുവിശ്വനാഥൻ പറയുന്നു. ജീവിതത്തിന് വേണ്ടിയുള്ളതാകണം വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ വ്യക്തിത്വ വികസനവും ഉത്തമ സാമൂഹ്യ ജീവിതവും സമന്വയിപ്പിച്ചുകൊണ്ടാണ് 1957ൽ പരേതനായ പത്മശ്രീ കെ.വിശ്വനാഥൻ മിത്രാനികേതനിൽ വികാസ് ഭവൻ ഹൈസ്ക്കൂളും പ്രൈമറിമുതൽ ഹൈസ്ക്കൂൾ വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ആരംഭിച്ചത്.