dharna

നെയ്യാറ്റിൻകര: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളിലും ഇന്ധനവില വർദ്ധനയിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുപുറം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ്ണ ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി ജില്ലാ കമ്മിറ്റിയംഗം പുരുഷോത്തമൻ നായർ, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് തിരുപുറം സന്തോഷ്, സി.ഐ.റ്റി.യു ലോക്കൽ സെക്രട്ടറി ജയകുമാർ, സബിൻ എന്നിവർ പങ്കെടുത്തു.

caption: തിരുപുറം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ്ണ ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്യുന്നു